3
യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയില്‍നിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏര്‍ യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവന്‍ അവനെ കൊന്നു.
4
അവന്റെ മരുമകള്‍ താമാര്‍ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.
5
പേരെസ്സിന്റെ പുത്രന്മാര്‍ഹെസ്രോന്‍ , ഹാമൂല്‍.
6
സേരഹിന്റെ പുത്രന്മാര്‍സിമ്രി, ഏഥാന്‍ , ഹേമാന്‍ , കല്‍ക്കോല്‍, ദാരാ; ഇങ്ങനെ അഞ്ചുപേര്‍.
7
കര്‍മ്മിയുടെ പുത്രന്മാര്‍ശപഥാര്‍പ്പിതവസ്തുവില്‍ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നേ.
8
ഏഥാന്റെ പുത്രന്മാര്‍അസര്‍യ്യാവു. ഹെസ്രോന്നു ജനിച്ച പുത്രന്മാര്‍യെരഹ്മയേല്‍, രാം, കെലൂബായി.
9
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
10
നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
11
ബോവസ് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു.
12
യിശ്ശായി തന്റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബിനാദാബിനെയും മൂന്നാമന്‍
13
ശിമെയയേയും നാലാമന്‍ നഥനയേലിനെയും
14
അഞ്ചാമന്‍ രദ്ദായിയെയും ആറാമന്‍ ഔസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.
15
അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍അബീശായി, യോവാബ്, അസാഹേല്‍; ഇങ്ങനെ മൂന്നുപേര്‍.
16
അബീഗയില്‍ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിസ്മായേല്യനായ യേഥെര്‍ ആയിരുന്നു.
17
ഹെസ്രോന്റെ മകന്‍ കാലേബ് തന്റെ ഭാര്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍ .