వారందరును
2 ശമൂവേൽ 19:11-15
11
അനന്തരം ദാവീദ്‍രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കല്‍ ആളയച്ചു പറയിച്ചതെന്തെന്നാല്‍നിങ്ങള്‍ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതുരാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പന്മാരായി നിലക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കല്‍ എത്തിയിരിക്കുന്നു.
12
നിങ്ങള്‍ എന്റെ സഹോദരന്മാര്‍; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കി വരുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പരായി നിലക്കുന്നതു എന്തു?
13
നിങ്ങള്‍ അമാസയോടുനീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പില്‍ സേനാപതിയായിരിക്കുന്നില്ല എങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിന്‍ .
14
ഇങ്ങനെ അവന്‍ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകര്‍ഷിച്ചു. ആകയാല്‍ അവര്‍നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിന്‍ എന്നു രാജാവിന്റെ അടുക്കല്‍ പറഞ്ഞയച്ചു.
15
അങ്ങനെ രാജാവു മടങ്ങി യോര്‍ദ്ദാങ്കല്‍ എത്തി. രാജാവിനെ എതിരേറ്റു യോര്‍ദ്ദാന്‍ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാര്‍ ഗില്ഗാലില്‍ ചെന്നു.
ആദിപുസ്തകം 49:10
അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
മത്തായി 21:9
മുന്നും പിന്നും നടന്ന പുരുഷാരംദാവീദ് പുത്രന്നു ഹോശന്നാ; കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.