മൂന്നാം ദിവസം ഒരു ആള്‍ വസ്ത്രം കീറിയും തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തില്‍നിന്നു വന്നു, ദാവീദിന്റെ അടുക്കല്‍ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയില്‍ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.
നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ യഹോവേക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേര്‍ പറഞ്ഞുവരുന്നു.
അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതുഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
2
വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യകൂ അവന്‍ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യില്‍നിന്നു ചോദിച്ചു പ്രതികാരം ചെയ്ക കൊണ്ടു അവന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ.
3
അവര്‍ പിന്നെയുംഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.
അബീശായി ദാവീദിനോടുദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.