ആകയാല്‍ നിങ്ങള്‍ വേഗത്തില്‍ ആളയച്ചുഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കല്‍ പാര്‍ക്കരുതു; രാജാവിന്നും കൂടെയുള്ള സകലജനത്തിന്നും നാശം വരാതിരിക്കേണ്ടതിന്നു ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിന്‍ എന്നു പറഞ്ഞു.
17
എന്നാല്‍ യോനാഥാനും അഹീമാസും പട്ടണത്തില്‍ ചെന്നു തങ്ങളെത്തന്നേ കാണിപ്പാന്‍ പാടില്ലാതിരുന്നതുകൊണ്ടു ഏന്‍ -രോഗെലിന്നരികെ കാത്തുനിലക്കും; ഒരു വേലക്കാരത്തി ചെന്നു അവരെ അറിയിക്കയും അവര്‍ ചെന്നു ദാവീദ്‍രാജാവിനെ അറിയിക്കയും ചെയ്യും;
18
എന്നാല്‍ ഒരു ബാല്യക്കാരന്‍ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാല്‍ അവര്‍ ഇരുവരും വേഗം പോയി ബഹുരീമില്‍ ഒരു ആളുടെ വീട്ടില്‍ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവര്‍ അതില്‍ ഇറങ്ങി.
19
വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്റെ വായിന്മേല്‍ വിരിച്ചു അതില്‍ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാന്‍ ഇടയായില്ല.
20
അബ്ശാലോമിന്റെ ഭൃത്യന്മാര്‍ ആ സ്ത്രീയുടെ വീട്ടില്‍ വന്നുഅഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നുഅവര്‍ നീര്‍തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവര്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
21
അവര്‍ പോയശേഷം അവര്‍ കിണറ്റില്‍ നിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചുനിങ്ങള്‍ എഴുന്നേറ്റു വേഗം നദികടന്നു പോകുവിന്‍ ; ഇന്നിന്നപ്രാകരം അഹീഥോഫെല്‍ നിങ്ങള്‍ക്കു വിരോധമായിട്ടു ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
ഒന്നാമത്തവന്റെ ഔട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഔട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവല്‍ക്കാരന്‍ പറഞ്ഞു. അതിന്നു രാജാവുഅവന്‍ നല്ലവന്‍ ; നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
അപ്പോള്‍ രാജാവു അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോള്‍ വലിയോരു കലഹം കണ്ടു; എന്നാല്‍ അതു എന്തെന്നു ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞു.
ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില്‍ കയറിഎന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.