నేను
ന്യായാധിപന്മാർ 9:1-5
1
അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്‍ ശെഖേമില്‍ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സര്‍വ്വകുടുംബത്തോടും സംസാരിച്ചു
2
യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്കു ഏതു നല്ലതു? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.
3
അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കല്‍ ചാഞ്ഞുഅവന്‍ നമ്മുടെ സഹോദരനല്ലോ എന്നു അവര്‍ പറഞ്ഞു.
4
പിന്നെ അവര്‍ ബാല്‍ബെരീത്തിന്റെ ക്ഷേത്രത്തില്‍നിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്‍ തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കും നായകനായ്തീര്‍ന്നു.
5
അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.
ന്യായാധിപന്മാർ 9:29-5
സദൃശ്യവാക്യങ്ങൾ 25:6
രാജസന്നിധിയില്‍ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നില്‍ക്കയും അരുതു.
ലൂക്കോസ് 14:8-11
8
ഒരുത്തന്‍ നിന്നെ കല്യാണത്തിന്നു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം.
9
പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്നുഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള്‍ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും.
10
നിന്നെ വിളിച്ചാല്‍ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോടുസ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും.
11
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
చెప్పుచు వచ్చెను
സദൃശ്യവാക്യങ്ങൾ 27:2
നിന്റെ വായല്ല മറ്റൊരുത്തന്‍ , നിന്റെ അധരമല്ല വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.
2 പത്രോസ് 2:19
കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താല്‍ ലോകത്തിന്റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി.