അപ്പോള്‍ രാജാവുഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിന്നു സ്ത്രീ ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവു അരുളിച്ചെയ്താല്‍ വലത്തോട്ടോ ഇടത്തോട്ടോ ആര്‍ക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നേ ആകുന്നു ഇതു അടിയനോടു കല്പിച്ചതു; അവന്‍ തന്നേ ഈ വാചകമൊക്കെയും അടിയന്നു ഉപദേശിച്ചുതന്നതു.
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
ഞാന്‍ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടുനീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാന്‍ എന്റെ വചനങ്ങളെ നിന്റെ വായില്‍ ആക്കി എന്റെ കയ്യുടെ നിഴലില്‍ നിന്നെ മറെച്ചിരിക്കുന്നു
ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ സന്‍ തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു