എന്നാറെ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു(നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലില്‍ ഇരിക്കുമ്പോള്‍ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു കയര്‍ത്തു അവനെ കൊന്നു.
9
പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല്‍ എവിടെ എന്നു ചോദിച്ചതിന്നുഞാന്‍ അറിയുന്നില്ല; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.
10
അതിന്നു അവന്‍ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.
11
ഇപ്പോള്‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില്‍ നിന്നു ഏറ്റുകൊള്‍വാന്‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
12
നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാല്‍ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും.
13
കയീന്‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.
14
ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാല്‍, എന്നെ കൊല്ലും എന്നു പറഞ്ഞു.
അതു ഒരുത്തന്‍ സിംഹത്തിന്റെ മുമ്പില്‍നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്‍പ്പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.