യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തന്‍ വയലില്‍ വെച്ചു കണ്ടു ബലാല്‍ക്കാരംചെയ്തു അവളോടു കൂടെ ശയിച്ചാല്‍ പുരുഷന്‍ മാത്രം മരണശിക്ഷ അനുഭവിക്കേണം.
26
യുവതിയോടോ ഒന്നും ചെയ്യരുതു; അവള്‍ക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തന്‍ കൂട്ടുകാരന്റെ നേരെ കയര്‍ത്തു അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.
27
വയലില്‍വെച്ചല്ലോ അവന്‍ അവളെ കണ്ടെത്തിയതു; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാന്‍ ആള്‍ ഇല്ലായിരുന്നു.
എന്നാറെ ഗിബെയാനിവാസികള്‍ എന്റെ നേരെ എഴുന്നേറ്റു രാത്രിയില്‍ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര്‍ ബലാല്‍ക്കാരം ചെയ്തതിനാല്‍ അവള്‍ മരിച്ചുപോയി.
രാജാവു ഉദ്യാനത്തില്‍നിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേല്‍ ഹാമാന്‍ വീണുകിടന്നിരുന്നു; അന്നേരം രാജാവുഇവന്‍ എന്റെ മുമ്പാകെ അരമനയില്‍വെച്ചു രാജ്ഞിയെ ബലാല്‍ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായില്‍ നിന്നു വീണ ഉടനെ അവര്‍ ഹാമാന്റെ മുഖം മൂടി.