നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
എന്നാല്‍ നിനക്കു ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര്‍ ശലോമോന്‍ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന്‍ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.
അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍ അവന്റെ രാജാസനം ഞാന്‍ എന്നേക്കും നിലനിലക്കുമാറാക്കും.
എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
അവന്‍ എന്നോടുനിന്റെ മകനായ ശലോമോന്‍ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാന്‍ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവന്നു പിതാവായിരിക്കും.