అప్పుడు పక్షులేమి పశువులేమి మృగములేమి భూమిమీద ప్రాకు పురుగులేమి భూమిమీద సంచరించు సమస్త శరీరులేమి సమస్త నరులేమి చచ్చిపోయిరి.
ആദിപുസ്തകം 7:4
ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാന്‍ ഭൂമിയില്‍ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാന്‍ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയില്‍നിന്നു നശിപ്പിക്കും.
ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാന്‍ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.
ദൈവം നോഹയോടു കല്പിച്ചതെന്തെന്നാല്‍സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പില്‍ വന്നിരിക്കുന്നു; ഭൂമി അവരാല്‍ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
അവരുടെ മുമ്പില്‍ തീ കത്തുന്നു; അവരുടെ പിമ്പില്‍ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പില്‍ ദേശം ഏദെന്‍ തോട്ടംപോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യില്‍ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.
ഞാന്‍ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാന്‍ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടര്‍ച്ചകളെയും സംഹരിക്കും; ഞാന്‍ ഭൂതലത്തില്‍ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്‍നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;