నూటపది సంవత్సరములవాడై
ആദിപുസ്തകം 50:22
യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമില്‍ പാര്‍ത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.
ആദിപുസ്തകം 47:9
യാക്കോബ് ഫറവോനോടുഎന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
ആദിപുസ്തകം 47:28
യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
യോശുവ 24:29
അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
వారు సుగంధ ద్రవ్యములతో
ആദിപുസ്തകം 50:2
പിന്നെ തന്റെ അപ്പന്നു സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാര്‍ യിസ്രായേലിനു സുഗന്ധവര്‍ഗ്ഗം ഇട്ടു.
ആദിപുസ്തകം 50:3
അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യര്‍ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.