స్తుతించెదరు
ആദിപുസ്തകം 29:35
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്നു അവള്‍ പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.
ആദിപുസ്തകം 44:18-34
18
അപ്പോള്‍ യെഹൂദാ അടുത്തുചെന്നു പറഞ്ഞതുയജമാനനേ, അടിയന്‍ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;
19
യജമാനന്‍ ഫറവോനെപ്പോലെയല്ലോ; നിങ്ങള്‍ക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനന്‍ അടിയങ്ങളോടു ചോദിച്ചു.
20
അതിന്നു ഞങ്ങള്‍ യജമാനനോടുഞങ്ങള്‍ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്‍ദ്ധക്യത്തില്‍ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവന്‍ ഒരുത്തനെ ശേഷിപ്പുള്ളു; അവന്‍ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
21
അപ്പോള്‍ യജമാനന്‍ അടയിങ്ങളോടുഎനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു കല്പിച്ചുവല്ലോ.
22
ഞങ്ങള്‍ യജമാനനോടുബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാല്‍ അപ്പന്‍ മരിച്ചുപോകും എന്നു പറഞ്ഞു.
23
അതിന്നു യജമാനന്‍ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരന്‍ നിങ്ങളോടുകൂടെ വരാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.
24
അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ഞങ്ങള്‍ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.
25
അനന്തരം ഞങ്ങളുടെ അപ്പന്‍ നിങ്ങള്‍ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിന്‍ എന്നു പറഞ്ഞു.
26
അതിന്നു ഞങ്ങള്‍ഞങ്ങള്‍ പൊയ്ക്കൂടാ; അനുജന്‍ കൂടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ പോകാം; അനുജന്‍ ഇല്ലാതെ ഞങ്ങള്‍ക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാന്‍ പാടില്ല എന്നു പറഞ്ഞു.
27
അപ്പോള്‍ അവിടത്തെ അടിയാനായ അപ്പന്‍ ഞങ്ങളോടു പറഞ്ഞതുഎന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ.
28
അവരില്‍ ഒരുത്തന്‍ എന്റെ അടുക്കല്‍നിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാന്‍ ഉറെച്ചു; ഇതുവരെ ഞാന്‍ അവനെ കണ്ടിട്ടുമില്ല.
29
നിങ്ങള്‍ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.
30
അതുകൊണ്ടു ഇപ്പോള്‍ ബാലന്‍ കൂടെയില്ലാതെ ഞാന്‍ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ചെല്ലുമ്പോള്‍, അവന്റെ പ്രാണന്‍ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,
31
ബാലന്‍ ഇല്ലെന്നു കണ്ടാന്‍ അവന്‍ മരിച്ചുപോകും; അങ്ങനെ അടിയങ്ങള്‍ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.
32
അടിയന്‍ അപ്പനോടുഅവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാതിരുന്നാല്‍ ഞാന്‍ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
33
ആകയാല്‍ ബാലന്നു പകരം അടിയന്‍ യജമാനന്നു അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്‍യവാനും അനുവദിക്കേണമേ.
34
ബാലന്‍ കൂടെ ഇല്ലാതെ ഞാന്‍ എങ്ങനെ അപ്പന്റെ അടുക്കല്‍ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാന്‍ കാണേണ്ടിവരുമല്ലോ.
ആദിപുസ്തകം 46:12
യെഹൂദയുടെ പുത്രന്മാര്‍ഏര്‍, ഔനാന്‍ , ശേലാ, പേരെസ്, സേരഹ്; എന്നാല്‍ ഏര്‍ ഔനാന്‍ എന്നിവര്‍ കനാന്‍ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്‍
ആവർത്തനം 33:7
യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവന്‍ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാല്‍ അവന്‍ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
1 ദിനവൃത്താന്തം 5:2
യെഹൂദാ തന്റെ സഹോദരന്മാരെക്കാള്‍ പ്രബലനായ്തീര്‍ന്നു; അവനില്‍ നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--
സങ്കീർത്തനങ്ങൾ 76:1
ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
എബ്രായർ 7:14
യെഹൂദയില്‍നിന്നു നമ്മുടെ കര്‍ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
నీ చెయ్యి
സംഖ്യാപുസ്തകം 1:27
യെഹൂദാഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ എഴുപത്തുനാലായിരത്തറുനൂറു പേര്‍.
സംഖ്യാപുസ്തകം 10:14
യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ .
സംഖ്യാപുസ്തകം 26:22
അവരില്‍ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര്‍ എഴുപത്താറായിരത്തഞ്ഞൂറു പേര്‍.
ന്യായാധിപന്മാർ 1:1
യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
ന്യായാധിപന്മാർ 1:2
യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
ന്യായാധിപന്മാർ 20:18
അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളില്‍ ആര്‍ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
2 ശമൂവേൽ 24:9
യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടുലക്ഷവും യെഹൂദ്യര്‍ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
1 രാജാക്കന്മാർ 4:1-34
1
അങ്ങനെ ശലോമോന്‍ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
2
അവന്നുണ്ടായിരുന്ന പ്രഭുക്കന്മാര്‍ ആരെന്നാല്‍സാദോക്കിന്റെ മകന്‍ അസര്യാവു പുരോഹിതന്‍ .
3
ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്‍; അഹീലൂദിന്റെ മകന്‍ യെഹോശാഫാത്ത് മന്ത്രി;
4
യെഹോയാദയുടെ മകന്‍ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍;
5
നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
6
അഹീശാര്‍ രാജഗൃഹവിചാരകന്‍ ; അബ്ദയുടെ കെന്‍ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഔരോരുത്തന്‍ ആണ്ടില്‍ ഔരോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും.
8
അവരുടെ പേരാവിതുഎഫ്രയീംമലനാട്ടില്‍ ബെന്‍ -ഹൂര്‍;
9
മാക്കസ്, ശാല്‍ബീം, ബേത്ത്-ശേമെശ്, ഏലോന്‍ -ബേത്ത്-ഹാനാന്‍ എന്നീ സ്ഥലങ്ങളില്‍ ബെന്‍ -ദേക്കെര്‍;
10
അരുബ്ബോത്തില്‍ ബെന്‍ -ഹേസെര്‍; സോഖോവും ഹേഫെര്‍ദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
11
നാഫത്ത്-ദോറില്‍ ബെന്‍ -അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
12
അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാന്‍ മുതല്‍ ആബേല്‍-മെഹോലാവരെയും യൊക്‍ മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;
13
ഗിലെയാദിലെ രാമോത്തില്‍ ബെന്‍ -ഗേബെര്‍; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,
14
മഹനയീമില്‍ ഇദ്ദോവിന്റെ മകന്‍ അഹീനാദാബ്;
15
നഫ്താലിയില്‍ അഹീമാസ്; അവന്‍ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;
16
ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന്‍ ബാനാ;
17
യിസ്സാഖാരില്‍ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
18
ബെന്യാമീനില്‍ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും
19
ബാശാന്‍ രാജാവായ ഔഗിന്റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്റെ മകന്‍ ഗേബെര്‍; ആ ദേശത്തു ഒരു കാര്യക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
20
യെഹൂദയും യിസ്രായേലും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരുന്നു; അവര്‍ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
21
നദിമുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിര്‍വരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോന്‍ വാണു; അവര്‍ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
22
ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
23
മാന്‍ , ഇളമാന്‍ , മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചല്‍പുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
24
നദിക്കു ഇക്കരെ തിഫ്സഹ് മുതല്‍ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന്‍ വാണു. ചുറ്റുമുള്ള ദിക്കില്‍ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
25
ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാന്‍ മുതല്‍ ബേര്‍-ശേബവരെയും ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിച്ചു.
26
ശലോമോന്നു തന്റെ രഥങ്ങള്‍ക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
27
കാര്യക്കാരന്മാര്‍ ഔരോരുത്തന്‍ ഔരോ മാസത്തേക്കു ശലോമോന്‍ രാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവര്‍ക്കും വേണ്ടുന്ന ഭോജനപദാര്‍ത്ഥങ്ങള്‍ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
28
അവര്‍ കുതിരകള്‍ക്കും തുരഗങ്ങള്‍ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവന്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കും.
29
ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു.
30
സകലപൂര്‍വ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
31
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാന്‍ , മാഹോലിന്റെ പുത്രന്മാരായ ഹേമാന്‍ , കല്‍ക്കോല്‍, ദര്‍ദ്ദ എന്നിവരെക്കാളും അവന്‍ ജ്ഞാനിയായിരുന്നു; അവന്റെ കീര്‍ത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
32
അവന്‍ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങള്‍ ആയിരത്തഞ്ചു ആയിരുന്നു.
33
ലെബാനോനിലെ ദേവദാരുമുതല്‍ ചുവരിന്മേല്‍ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന്‍ പ്രസ്താവിച്ചു.
34
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കല്‍ നിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേള്‍പ്പാന്‍ വന്നു.
1 ദിനവൃത്താന്തം 12:1-40
1
കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;
2
അവര്‍ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ തലവനായ അഹീയേസെര്‍, യോവാശ്,
3
ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്റെ പുത്രന്മാര്‍ യസീയേല്‍, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.
4
മുപ്പതുപേരില്‍ വീരനും മുപ്പതുപേര്‍ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍, യോഹാനാന്‍ , ഗെദേരാത്യനായ യോസാബാദ്,
5
എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,
6
എല്‍ക്കാനാ, യിശ്ശീയാവു, അസരേല്‍, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;
7
ഗെദോരില്‍നിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
8
പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
9
അവരാരെന്നാല്‍തലവന്‍ ഏസെര്‍, രണ്ടാമന്‍ ഔബദ്യാവു, മൂന്നാമന്‍ എലീയാബ്,
10
നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവു,
11
ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേല്‍,
12
എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,
13
പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.
14
ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേര്‍ക്കും വലിയവന്‍ ആയിരംപേര്‍ക്കും മതിയായവന്‍ .
15
അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.
16
ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗ്ഗത്തില്‍ ദാവീദിന്റെ അടുക്കല്‍ വന്നു.
17
ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടുനിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില്‍ എന്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്റെ കയ്യില്‍ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കള്‍ക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
18
അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
19
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടുഅവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
20
അങ്ങനെ അവന്‍ സീക്ളാഗില്‍ ചെന്നപ്പോള്‍ മനശ്ശെയില്‍നിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.
21
അവര്‍ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്‍ച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.
22
ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള്‍ അവന്റെ അടുക്കല്‍ വന്നു ഒടുവില്‍ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്‍ന്നു.
23
യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അവന്റെ അടുക്കല്‍ വന്ന തലവന്മാരുടെ സംഖ്യകളാവിതു
24
പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തെണ്ണൂറുപേര്‍.
25
ശിമെയോന്യരില്‍ ശൌര്യമുള്ള യുദ്ധവീരന്മാര്‍ എഴായിരത്തൊരുനൂറുപേര്‍.
26
ലേവ്യരില്‍ നാലായിരത്തറുനൂറുപേര്‍
27
അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍.
28
പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.
29
ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ മൂവായിരം പേര്‍; അവരില്‍ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.
30
എഫ്രയീമ്യരില്‍ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്‍.
31
മനശ്ശെയുടെ പാതിഗോത്രത്തില്‍ പതിനെണ്ണായിരംപേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.
32
യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.
33
സെബൂലൂനില്‍ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍ അമ്പതിനായിരംപേര്‍.
34
നഫ്താലിയില്‍ നായകന്മാര്‍ ആയിരംപേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരംപേര്‍.
35
ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേര്‍.
36
ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേര്‍.
37
യോര്‍ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.
38
അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.
39
അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.
40
യിസ്രായേലില്‍ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍ , നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
2 ദിനവൃത്താന്തം 11:12-17
12
എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളില്‍ നിന്നും അവന്റെ അടുക്കല്‍ വന്നുചേര്‍ന്നു.
13
യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളകൂട്ടികള്‍ക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,
14
ലേവ്യര്‍ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
15
അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളില്‍നിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന്‍ യെരൂശലേമില്‍ വന്നു.
16
ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയില്‍ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
17
രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
2 ദിനവൃത്താന്തം 14:8
ആസെക്കു വന്‍ പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
2 ദിനവൃത്താന്തം 15:9
പിന്നെ അവന്‍ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമില്‍നിന്നും മനശ്ശെയില്‍ നിന്നും ശിമേയോനില്‍നിന്നും അവരുടെ അടുക്കല്‍ വന്നുപാര്‍ക്കുംന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലില്‍നിന്നു അനേകര്‍ വന്നു അവനോടു ചേര്‍ന്നു.
2 ദിനവൃത്താന്തം 17:2
അവന്‍ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
2 ദിനവൃത്താന്തം 17:14-16
14
പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതുയെഹൂദയുടെ സഹസ്രാധിപന്മാര്‍അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍;
15
അവന്റെശേഷം യെഹോഹാനാന്‍ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേര്‍;
16
അവന്റെ ശേഷം തന്നെത്താന്‍ മന:പൂര്‍വ്വമായി യഹോവേക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകന്‍ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികള്‍;
2 ദിനവൃത്താന്തം 30:11
എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
സങ്കീർത്തനങ്ങൾ 18:40-43
40
എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
41
അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.
42
ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.
43
ജനത്തിന്റെ കലഹങ്ങളില്‍നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
സങ്കീർത്തനങ്ങൾ 78:68-71
68
അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.
69
താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന്‍ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
70
അവന്‍ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍ തൊഴുത്തുകളില്‍നിന്നു അവനെ വരുത്തി.
71
തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്‍നിന്നു കൊണ്ടുവന്നു.
യെശയ്യാവ് 9:7
ഫിലേമോൻ 2:10
ഫിലേമോൻ 2:11
എബ്രായർ 7:14
യെഹൂദയില്‍നിന്നു നമ്മുടെ കര്‍ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
എബ്രായർ 10:13
തന്റെ ശത്രുക്കള്‍ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.
വെളിപ്പാട് 5:5
അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുകരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
വെളിപ്പാട് 11:15
ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ലോകരാജത്വം നമ്മുടെ കര്‍ത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്നു സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.
మెడ
യോശുവ 10:24
രാജാക്കന്മാരെ യോശുവയുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ യോശുവ യിസ്രായേല്‍പുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടുഅടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തില്‍ കാല്‍ വെപ്പിന്‍ എന്നു പറഞ്ഞു. അവര്‍ അടുത്തുചെന്നു അവരുടെ കഴുത്തില്‍ കാല്‍ വെച്ചു.
2 ശമൂവേൽ 22:41
എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
യെഹെസ്കേൽ 21:29
അന്ത്യാകൃത്യത്തിന്റെ കാലത്തു, നാള്‍ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തില്‍ വെക്കേണ്ടതിന്നു അവര്‍ നിനക്കു വ്യാജം ദര്‍ശിക്കുന്ന നേരത്തും നിനക്കു ഭോഷകുലക്ഷണം പറയുന്ന നേരത്തും ഒരു വാള്‍, ഒരു വാള്‍ ഊരിയിരിക്കുന്നു; അതു മിന്നല്‍പോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കുലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.
నీ తండ్రి
ആദിപുസ്തകം 27:29
വംശങ്ങള്‍ നിന്നെ സേവിക്കട്ടെ; ജാതികള്‍ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാര്‍ക്കും നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാര്‍ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ ; നിന്നെ അനുഗ്രഹിക്കുന്നവന്‍ എല്ലാം അനുഗ്രഹിക്കപ്പെട്ടവന്‍ .
ആദിപുസ്തകം 37:7-10
7
നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.
8
അവന്റെ സഹോദരന്മാര്‍ അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.
9
അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.
10
അവന്‍ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു.
ആദിപുസ്തകം 42:6
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
2 ശമൂവേൽ 5:3
ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ രാജാവിന്റെ അടുക്കല്‍ വന്നു; ദാവീദ് രാജാവു ഹെബ്രോനില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ അവരോടു ഉടമ്പടി ചെയ്തു; അവര്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.