ఆ పొలమును అందులోనున్న గుహయు హేతుకుమారుల యొద్ద కొనబడినదనెను.
ആദിപുസ്തകം 23:17-20
17
ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്‍പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിര്‍ക്കകത്തുള്ള സകലവൃക്ഷങ്ങളും
18
അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി.
19
അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‍പേലാനിലത്തിലെ ഗുഹയില്‍ അടക്കം ചെയ്തു.
20
ഇങ്ങനെ ഹിത്യര്‍ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.