ఆషేరు
ആദിപുസ്തകം 30:13
ഞാന്‍ ഭാഗ്യവതി; സ്ത്രികള്‍ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേര്‍ എന്നു പേരിട്ടു.
ആദിപുസ്തകം 35:26
ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാര്‍ ഗാദും ആശേരും. ഇവര്‍ യാക്കോബിന്നു പദ്ദന്‍ -അരാമില്‍വെച്ചു ജനിച്ച പുത്രന്മാര്‍.
ആദിപുസ്തകം 49:20
ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവന്‍ രാജകീയസ്വാദുഭോജനം നലകും.
സംഖ്യാപുസ്തകം 1:13
ആശേര്‍ഗോത്രത്തില്‍ ഒക്രാന്റെ മകന്‍ പഗീയേല്‍;
സംഖ്യാപുസ്തകം 1:40
ആശേരിന്റെ മക്കളുടെ സന്തതികളില്‍ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
സംഖ്യാപുസ്തകം 1:41
ആശേര്‍ഗോത്രത്തില്‍ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
സംഖ്യാപുസ്തകം 26:44-46
44
ആശേരിന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍യിമ്നയില്‍നിന്നു യിമ്നീയകുടുംബം; യിശ്വയില്‍നിന്നു യിശ്വീയ കുടുംബം; ബെരീയാവില്‍നിന്നു ബെരീയാവ്യകുടുംബം.
45
ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങള്‍ ആരെന്നാല്‍ഹേബെരില്‍നിന്നു ഹേബെര്‍യ്യകുടുംബം; മല്‍ക്കീയേലില്‍നിന്നു മല്‍ക്കീയേല്യകുടുംബം.
46
ആശേരിന്റെ പുത്രിക്കു സാറാ എന്നു പേര്‍.
ആവർത്തനം 33:24
ആശേരിനെക്കുറിച്ചു അവന്‍ പറഞ്ഞതുആശേര്‍ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവന്‍ ; അവന്‍ സഹോദരന്മാര്‍ക്കും ഇഷ്ടനായിരിക്കട്ടെ; അവന്‍ കാല്‍ എണ്ണയില്‍ മുക്കട്ടെ.
1 ദിനവൃത്താന്തം 2:2
യിസ്സാഖാര്‍, സെബൂലൂന്‍ , ദാന്‍ , യോസേഫ്, ബെന്യാമീന്‍ , നഫ്താലി, ഗാദ്, ആശേര്‍.
1 ദിനവൃത്താന്തം 7:30-40
30
ആശേരിന്റെ പുത്രന്മാര്‍യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
31
ബെരീയാവിന്റെ പുത്രന്മാര്‍ഹേബെര്‍, ബിര്‍സയീത്തിന്റെ അപ്പനായ മല്‍ക്കീയേല്‍.
32
ഹേബെര്‍ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
33
യഫ്ളേത്തിന്റെ പുത്രന്മാര്‍പാസാക്, ബിംഹാല്‍, അശ്വാത്ത്; ഇവര്‍ യഫ്ളേത്തിന്റെ പുത്രന്മാര്‍.
34
ശേമേരിന്റെ പുത്രന്മാര്‍അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
35
അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്‍സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍.
36
സോഫഹിന്റെ പുത്രന്മാര്‍സൂഹ, ഹര്‍ന്നേഫെര്‍, ശൂവാല്‍, ബേരി, യിമ്രാ,
37
ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, യിഥ്രാന്‍ , ബെയേരാ.
38
യേഥെരിന്റെ പുത്രന്മാര്‍യെഫുന്നെ, പിസ്പാ, അരാ.
39
ഉല്ലയുടെ പുത്രന്മാര്‍ആരഹ്, ഹന്നീയേല്‍, രിസ്യാ.
40
ഇവര്‍ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില്‍ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.