കോതമ്പുകൊയിത്തുകാലത്തു രൂബേന്‍ പുറപ്പെട്ടു വയലില്‍ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കല്‍ കൊണ്ടുവന്നു. റാഹേല്‍ ലേയയോടുനിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.
15
അവള്‍ അവളോടുനീ എന്റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേല്‍ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
16
യാക്കോബ് വൈകുന്നേരം വയലില്‍നിന്നു വരുമ്പോള്‍ ലേയാ അവനെ എതിരേറ്റു ചെന്നുനീ എന്റെ അടുക്കല്‍ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാന്‍ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവന്‍ അവളോടുകൂടെ ശയിച്ചു.
17
ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവള്‍ ഗര്‍ഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
18
അപ്പോള്‍ ലേയാഞാന്‍ എന്റെ ദാസിയെ എന്റെ ഭര്‍ത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാര്‍ എന്നു പേരിട്ടു.
യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍.
2
തോലയുടെ പുത്രന്മാര്‍ഉസ്സി, രെഫായാവു, യെരിയേല്‍, യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
3
ഉസ്സിയുടെ പുത്രന്മാര്‍യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാര്‍മീഖായേല്‍, ഔബദ്യാവു, യോവേല്‍, യിശ്യാവു ഇങ്ങനെ അഞ്ചുപേര്‍; ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു.
4
അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
5
അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്പത്തേഴായിരംപേര്‍.
യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.