അനന്തരം ആ ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു.
യിസ്രായേല്‍മക്കള്‍ അവരോടുഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാല്‍ മരിച്ചിരുന്നു എങ്കില്‍ കൊള്ളായിരുന്നു. നിങ്ങള്‍ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാന്‍ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.