ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍ ; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില്‍ തന്നേ എന്റെ പേര്‍ പ്രസ്താവിച്ചിരിക്കുന്നു.
രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവര്‍ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാന്‍ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോള്‍ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.
പിന്നെ യാക്കോബ് ബേര്‍-ശേബയില്‍നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളില്‍ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.