lade your
ആദിപുസ്തകം 42:25
അവരുടെ ചാക്കില്‍ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കില്‍ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്‍ക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവര്‍ക്കും ചെയ്തുകൊടുത്തു.
ആദിപുസ്തകം 42:26
അവര്‍ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.
ആദിപുസ്തകം 44:1
അനന്തരം അവന്‍ തന്റെ ഗൃഹവിചാരകനോടുനീ ഇവരുടെ ചാക്കില്‍ പിടിപ്പതു ധാന്യം നിറച്ചു, ഔരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കല്‍ വെക്കുക.
ആദിപുസ്തകം 44:2
ഇളയവന്റെ ചാക്കിന്റെ വായ്ക്കല്‍ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു.