he with whom
ആദിപുസ്തകം 44:17
അതിന്നു അവന്‍ അങ്ങനെ ഞാന്‍ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കല്‍ പാത്രം കണ്ടുവോ അവന്‍ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കല്‍ പോയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.
ആദിപുസ്തകം 44:33
ആകയാല്‍ ബാലന്നു പകരം അടിയന്‍ യജമാനന്നു അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്‍യവാനും അനുവദിക്കേണമേ.
പുറപ്പാട് 22:3
എന്നാല്‍ അതു നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ടു. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവനെങ്കില്‍ തന്റെ മോഷണം നിമിത്തം അവനെ വില്‍ക്കേണം.
മത്തായി 18:24
അവന്‍ കണകൂ നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കല്‍ കൊണ്ടു വന്നു.
മത്തായി 18:25
അവന്നു വീട്ടുവാന്‍ വകയില്ലായ്കയാല്‍ അവന്റെ യജമാനന്‍ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു.