ఆ మనుష్యులు
ആദിപുസ്തകം 42:21
ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര്‍ തമ്മില്‍ പറഞ്ഞു.
ആദിപുസ്തകം 42:28
തന്റെ സഹോദരന്മാരോടുഎന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കില്‍ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ അവരുടെ ഉള്ളം തളര്‍ന്നു, അവര്‍ വിറെച്ചുദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
ആദിപുസ്തകം 42:35
പിന്നെ അവര്‍ ചാകൂ ഒഴിക്കുമ്പോള്‍ ഇതാ, ഔരോരുത്തന്റെ ചാക്കില്‍ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.
ന്യായാധിപന്മാർ 13:22
ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.
ഇയ്യോബ് 15:21
ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്റെ നേരെ വരുന്നു.
സങ്കീർത്തനങ്ങൾ 53:5
ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
സങ്കീർത്തനങ്ങൾ 73:16
ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;
യെശയ്യാവ് 7:2
അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോള്‍ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങള്‍ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.
മത്തായി 14:26
അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചുഅതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
മത്തായി 14:27
ഉടനെ യേശു അവരോടു“ധൈര്യപ്പെടുവിന്‍ ; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.
മർക്കോസ് 6:16
അതു ഹെരോദാവു കേട്ടാറെഞാന്‍ തലവെട്ടിച്ച യോഹന്നാന്‍ ആകുന്നു അവന്‍ ; അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
seek occasion against us
ആവർത്തനം 22:14
ഞാന്‍ ഈ സ്ത്രീയെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നാറെ അവളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെ മേല്‍ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാല്‍
ആവർത്തനം 22:17
ഞാന്‍ നിന്റെ മകളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേല്‍ നാണക്കേടു ചുമത്തുന്നു; എന്നാല്‍ എന്റെ മകളുടെ കന്യകാലക്ഷണങ്ങള്‍ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പില്‍ ആ വസ്ത്രം വിടര്‍ക്കേണം.
ന്യായാധിപന്മാർ 14:4
ഇതു യഹോവയാല്‍ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന്‍ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.
ഇയ്യോബ് 30:14
വിസ്താരമുള്ള തുറവില്‍കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവില്‍ അവര്‍ എന്റെ മേല്‍ ഉരുണ്ടുകയറുന്നു.
റോമർ 7:8
പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു.