బెన్యామీను
ആദിപുസ്തകം 35:16-19
16
അവര്‍ ബേഥേലില്‍നിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയില്‍ എത്തുവാന്‍ അല്പദൂരം മാത്രമുള്ളപ്പോള്‍ റാഹേല്‍ പ്രസവിച്ചു; പ്രസവിക്കുമ്പോള്‍ അവള്‍ക്കു കഠിന വേദനയുണ്ടായി.
17
അങ്ങനെ പ്രസവത്തില്‍ അവള്‍ക്കു കഠിനവേദനയായിരിക്കുമ്പോള്‍ സൂതികര്‍മ്മിണി അവളോടുഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.
18
എന്നാല്‍ അവള്‍ മരിച്ചുപോയി; ജീവന്‍ പോകുന്ന സമയം അവള്‍ അവന്നു ബെനോനീ എന്നു പേര്‍ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീന്‍ എന്നു പേരിട്ടു.
19
റാഹേല്‍ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയില്‍ അടക്കം ചെയ്തു.
Lest
ആദിപുസ്തകം 42:38
എന്നാല്‍ അവന്‍ എന്റെ മകന്‍ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള്‍ പോകുന്ന വഴിയില്‍ അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.
ആദിപുസ്തകം 3:22
യഹോവയായ ദൈവംമനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.
ആദിപുസ്തകം 11:4
വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു.
ആദിപുസ്തകം 33:1
അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തി.
ആദിപുസ്തകം 33:2
അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി.
ആദിപുസ്തകം 43:14
അവന്‍ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സര്‍വ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല്‍ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കില്‍ ആകട്ടെ.
ആദിപുസ്തകം 43:29
പിന്നെ അവന്‍ തല ഉയര്‍ത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടുനിങ്ങള്‍ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന്‍ എന്നു ചോദിച്ചുദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.
ആദിപുസ്തകം 44:20-22
20
അതിന്നു ഞങ്ങള്‍ യജമാനനോടുഞങ്ങള്‍ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്‍ദ്ധക്യത്തില്‍ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവന്‍ ഒരുത്തനെ ശേഷിപ്പുള്ളു; അവന്‍ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
21
അപ്പോള്‍ യജമാനന്‍ അടയിങ്ങളോടുഎനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു കല്പിച്ചുവല്ലോ.
22
ഞങ്ങള്‍ യജമാനനോടുബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാല്‍ അപ്പന്‍ മരിച്ചുപോകും എന്നു പറഞ്ഞു.
ആദിപുസ്തകം 44:27-34
27
അപ്പോള്‍ അവിടത്തെ അടിയാനായ അപ്പന്‍ ഞങ്ങളോടു പറഞ്ഞതുഎന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങള്‍ക്കു അറിയാമല്ലോ.
28
അവരില്‍ ഒരുത്തന്‍ എന്റെ അടുക്കല്‍നിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാന്‍ ഉറെച്ചു; ഇതുവരെ ഞാന്‍ അവനെ കണ്ടിട്ടുമില്ല.
29
നിങ്ങള്‍ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാല്‍ നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.
30
അതുകൊണ്ടു ഇപ്പോള്‍ ബാലന്‍ കൂടെയില്ലാതെ ഞാന്‍ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കല്‍ ചെല്ലുമ്പോള്‍, അവന്റെ പ്രാണന്‍ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,
31
ബാലന്‍ ഇല്ലെന്നു കണ്ടാന്‍ അവന്‍ മരിച്ചുപോകും; അങ്ങനെ അടിയങ്ങള്‍ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തില്‍ ഇറങ്ങുമാറാക്കും.
32
അടിയന്‍ അപ്പനോടുഅവനെ നിന്റെ അടുക്കല്‍ കൊണ്ടുവരാതിരുന്നാല്‍ ഞാന്‍ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
33
ആകയാല്‍ ബാലന്നു പകരം അടിയന്‍ യജമാനന്നു അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്‍യവാനും അനുവദിക്കേണമേ.
34
ബാലന്‍ കൂടെ ഇല്ലാതെ ഞാന്‍ എങ്ങനെ അപ്പന്റെ അടുക്കല്‍ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാന്‍ കാണേണ്ടിവരുമല്ലോ.