ഫറവോന്‍ യോസേഫിനോടുഞാന്‍ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാന്‍ ആരുമില്ല; എന്നാല്‍ നീ ഒരു സ്വപ്നം കേട്ടാല്‍ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; അവന്‍ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായ ദര്‍ശനങ്ങളും ആവിതു
നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
ഒടുവില്‍ എന്റെ ദേവന്റെ നാമദേധപ്രകാരം ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേല്‍ എന്റെ മുമ്പില്‍ വന്നു; അവനോടു ഞാന്‍ സ്വപ്നം വിവരിച്ചതെന്തെന്നാല്‍
വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷന്‍ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനില്‍ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസര്‍രാജാവു, രാജാവേ, തിരുമേനിയുടെ അപ്പന്‍ തന്നേ,
12
ബേല്‍ത്ത് ശസ്സര്‍ എന്നു പേരുവിളിച്ച ദാനീയേലില്‍ ഉല്‍കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാര്‍ത്ഥവാക്യ പ്രദര്‍ശനവും സംശയച്ഛേദനവും കണ്ടിരിക്കയാല്‍, രാജാവു അവനെ മന്ത്രവാദികള്‍ക്കും ആഭിചാരകന്മാര്‍ക്കും കല്ദയര്‍ക്കും ശകുനവാദികള്‍ക്കും അധിപതിയാക്കിവെച്ചു; ഇപ്പോള്‍ ദാനീയേലിനെ വിളിക്കട്ടെ; അവന്‍ അര്‍ത്ഥം ബോധിപ്പിക്കും എന്നു ഉണര്‍ത്തിച്ചു.
13
അങ്ങനെ അവര്‍ ദാനീയേലിനെ രാജസന്നിധിയില്‍ കൊണ്ടു വന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതുഎന്റെ അപ്പനായ രാജാവു യെഹൂദയില്‍നിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളില്‍ ഉള്ളവനായ ദാനീയേല്‍ നീ തന്നേയോ?
14
ദേവന്മാരുടെ ആത്മാവു നിന്നില്‍ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നില്‍ കണ്ടിരിക്കുന്നു എന്നും ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു.
15
ഇപ്പോള്‍ ഈ എഴുത്തു വായിച്ചു അര്‍ത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അര്‍ത്ഥം അറിയിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.