This
ആദിപുസ്തകം 40:18
അതിന്നു യോസേഫ്അതിന്റെ അര്‍ത്ഥം ഇതാകുന്നുമൂന്നു കൊട്ട മൂന്നു ദിവസം.
ആദിപുസ്തകം 41:12
അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോടു അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഔരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അര്‍ത്ഥം പറഞ്ഞുതന്നു.
ആദിപുസ്തകം 41:25
അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞതുഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.
ആദിപുസ്തകം 41:26
ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
ന്യായാധിപന്മാർ 7:14
ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ദാനീയേൽ 2:36-45
36
ഇതത്രേ സ്വപ്നം; അര്‍ത്ഥവും അടിയങ്ങള്‍ തിരുമനസ്സു അറിയിക്കാം.
37
രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
38
മനുഷ്യര്‍ പാര്‍ക്കുംന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവന്‍ തൃക്കയ്യില്‍ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
39
തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാള്‍ താണതായ മറ്റൊരു രാജത്വവും സര്‍വ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
40
നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകര്‍ത്തു കീഴടക്കുന്നുവല്ലോ. തകര്‍ക്കുംന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകര്‍ത്തുകളയും.
41
കാലും കാല്‍ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോഅതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതുപോലെ അതില്‍ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
42
കാല്‍വിരല്‍ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
43
ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതിന്റെ താല്പര്യമോഅവര്‍ മനുഷ്യബീജത്താല്‍ തമ്മില്‍ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല.
44
ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്‍ക്കയും ചെയ്യും.
45
കൈ തൊടാതെ ഒരു കല്ലു പര്‍വ്വതത്തില്‍നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോമഹാദൈവം മേലാല്‍ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ത്ഥം സത്യവും ആകുന്നു.
ദാനീയേൽ 4:19-33
19
അപ്പോള്‍ ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേല്‍ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവര്‍ വിചാരങ്ങളാല്‍ പരവശനായി. രാജാവു അവനോടുബേല്‍ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അര്‍ത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്‍ത്ത ശസ്സര്‍ ഉത്തരം പറഞ്ഞതുയജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്റെ അര്‍ത്ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.
20
വളര്‍ന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയില്‍ എല്ലാടത്തുനിന്നും കാണാകുന്നതും
21
ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവര്‍ക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങള്‍ വസിച്ചതും കൊമ്പുകളില്‍ ആകാശത്തിലെ പക്ഷികള്‍ക്കു പാര്‍പ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
22
രാജാവേ, വര്‍ദ്ധിച്ചു ബലവാനായി തീര്‍ന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വര്‍ദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
23
ഒരു ദൂതന്‍ , ഒരു പരിശുദ്ധന്‍ തന്നേ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവന്നുവൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിന്‍ ; എങ്കിലും അതിന്റെ തായ് വേര്‍ വയലിലെ ഇളമ്പുല്ലില്‍ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയില്‍ വെച്ചേക്കുവിന്‍ ; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
24
രാജാവേ, അതിന്റെ അര്‍ത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേല്‍ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
25
തിരുമേനിയെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേല്‍ അത്യുന്നതനായവന്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
26
വൃക്ഷത്തിന്റെ തായ് വേര്‍ വെച്ചേക്കുവാന്‍ അവര്‍ കല്പിച്ചതോവാഴുന്നതു സ്വര്‍ഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
27
ആകയാല്‍ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാല്‍ പാപങ്ങളെയും ദരിദ്രന്മാര്‍ക്കും കൃപകാട്ടുന്നതിനാല്‍ അകൃത്യങ്ങളെയും പരിഹരിച്ചുകൊള്‍ക; അതിനാല്‍ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീര്‍ഘമായി നിലക്കും.
28
ഇതെല്ലാം നെബൂഖദ് നേസര്‍രാജാവിന്നു വന്നു ഭവിച്ചു.
29
പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവന്‍ ബാബേലിലെ രാജമന്ദിരത്തിന്മേല്‍ ഉലാവിക്കൊണ്ടിരുന്നു.
30
ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
31
ഈ വാക്കു രാജാവിന്റെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ, സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍നെബൂഖദ് നേസര്‍രാജാവേ, നിന്നോടു ഇതു കല്പിക്കുന്നുരാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
32
നിന്നെ മനുഷ്യരുടെ ഇടയില്‍നിന്നു നീക്കിക്കളയും; നിന്റെ പാര്‍പ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേല്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
33
ഉടന്‍ തന്നേ ആ വാക്കു നെബൂഖദ് നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയില്‍ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവല്‍പോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവന്‍ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
ఆ మూడు
ആദിപുസ്തകം 41:26
ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
ന്യായാധിപന്മാർ 7:14
ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
മത്തായി 26:26
അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കും കൊടുത്തു“വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.
1 കൊരിന്ത്യർ 10:4
ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
ഗലാത്യർ 4:25
ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.