A. M. 2285. B.C. 1719. cast
ആദിപുസ്തകം 6:2
ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
ഇയ്യോബ് 31:1
ഞാന്‍ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
സങ്കീർത്തനങ്ങൾ 119:37
ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.
യെഹെസ്കേൽ 23:5
എന്നാല്‍ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
യെഹെസ്കേൽ 23:6
അവള്‍ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്‍യ്യജാരന്മാരെ മോഹിച്ചു.
യെഹെസ്കേൽ 23:12-16
12
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്‍യ്യരെ മോഹിച്ചു,
13
അവളും തന്നെത്താന്‍ മലിനയാക്കി എന്നു ഞാന്‍ കണ്ടു; ഇരുവരും ഒരു വഴിയില്‍ തന്നേ നടന്നു.
14
അവള്‍ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
15
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്‍ക്കാരുടെ രൂപത്തില്‍ അരെക്കു കച്ചകെട്ടി തലയില്‍ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു അവള്‍ കണ്ടു.
16
കണ്ട ഉടനെ അവള്‍ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു.
മത്തായി 5:28
ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
2 പത്രോസ് 2:14
അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയില്‍ നടന്നു.
1 യോഹന്നാൻ 2:16
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.
Lie
2 ശമൂവേൽ 13:11
അവന്‍ ഭക്ഷിക്കേണ്ടതിന്നു അവള്‍ അവയെ അവന്റെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ചു അവളോടുസഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 2:16
അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
സദൃശ്യവാക്യങ്ങൾ 5:9
നിന്റെ യൌവനശക്തി അന്യന്മാര്‍ക്കും നിന്റെ ആണ്ടുകള്‍ ക്രൂരന്നും കൊടുക്കരുതു.
സദൃശ്യവാക്യങ്ങൾ 7:13
അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു
യിരെമ്യാവു 3:3
അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.
യെഹെസ്കേൽ 16:25
എല്ലാ വഴിത്തലക്കലും പൂജാഗിരി പണിതു, നീ നിന്റെ സൌന്ദര്യത്തെ വഷളാക്കി, വഴി പോകുന്ന ഏവന്നും നിന്റെ കാലുകളെ അകത്തി നിന്റെ പരസംഗം വര്‍ദ്ധിപ്പിച്ചു.
യെഹെസ്കേൽ 16:32
ഭര്‍ത്താവിന്നു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!
യെഹെസ്കേൽ 16:34
നിന്റെ പരസംഗത്തില്‍ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ടു; നിന്റെ അടുക്കല്‍ പരസംഗത്തിന്നു ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നതു; അതിലാകുന്നു വൈപരീത്യം ഉള്ളതു.