അതിന്നു ഞങ്ങള്‍ യജമാനനോടുഞങ്ങള്‍ക്കു വൃദ്ധനായോരു അപ്പനും അവന്നു വാര്‍ദ്ധക്യത്തില്‍ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവന്‍ ഒരുത്തനെ ശേഷിപ്പുള്ളു; അവന്‍ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
21
അപ്പോള്‍ യജമാനന്‍ അടയിങ്ങളോടുഎനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു കല്പിച്ചുവല്ലോ.
22
ഞങ്ങള്‍ യജമാനനോടുബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാല്‍ അപ്പന്‍ മരിച്ചുപോകും എന്നു പറഞ്ഞു.
23
അതിന്നു യജമാനന്‍ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരന്‍ നിങ്ങളോടുകൂടെ വരാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.