దురాలోచన చేసిరి
1 ശമൂവേൽ 19:1
അനന്തരം ശൌല്‍ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
സങ്കീർത്തനങ്ങൾ 31:13
ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായില്‍നിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.
സങ്കീർത്തനങ്ങൾ 37:12
കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 37:32
യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാല്‍ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും; ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നതു നീ കാണും.
സങ്കീർത്തനങ്ങൾ 94:21
നീതിമാന്റെ പ്രാണന്നു വിരോധമായി അവര്‍ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവര്‍ ശിക്ഷെക്കു വിധിക്കുന്നു.
സങ്കീർത്തനങ്ങൾ 105:25
തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
സങ്കീർത്തനങ്ങൾ 109:4
അവര്‍ ദ്വേഷവാക്കുകള്‍കൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
മത്തായി 21:38
മകനെ കണ്ടിട്ടു കുടിയാന്മാര്‍ഇവന്‍ അവകാശി; വരുവിന്‍ , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,
മത്തായി 27:1
പുലര്‍ച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന്‍ കൂടിവിചാരിച്ചു,
മർക്കോസ് 12:7
ആ കുടിയാന്മാരോഇവന്‍ അവകാശി ആകുന്നു; വരുവിന്‍ ; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു.
മർക്കോസ് 14:1
രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു
ലൂക്കോസ് 20:14
കുടിയാന്മാര്‍ അവനെ കണ്ടിട്ടുഇവന്‍ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മില്‍ ആലോചിച്ചു പറഞ്ഞു.
ലൂക്കോസ് 20:15
അവര്‍ അവനെ തോട്ടത്തില്‍ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാല്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍ അവരോടു എന്തു ചെയ്യും?
യോഹന്നാൻ 11:53
അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:12
നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.