ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
క్రీ.శ. 2288. క్రీ.పూ. 1716. ఇస్సాకు
ആദിപുസ്തകം 3:19
നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.
ആദിപുസ്തകം 15:15
നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും.
ആദിപുസ്തകം 25:7
അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
ആദിപുസ്തകം 25:8
അബ്രാഹാം വയോധികനും കാലസമ്പൂര്‍ണ്ണനുമായി നല്ല വാര്‍ദ്ധക്യത്തില്‍ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേര്‍ന്നു.
ആദിപുസ്തകം 25:17
ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയില്‍ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെ അവര്‍ കുടിയിരുന്നു; അവന് തന്റെ സകലസഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.
ആദിപുസ്തകം 27:1
യിസ്ഹാക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാന് വഹിയാതവണ്ണം മങ്ങിയപ്പോള്‍ അവന് ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടുമകനേ എന്നു പറഞ്ഞു. അവന് അവനോടുഞാന് ഇതാ എന്നു പറഞ്ഞു.
ആദിപുസ്തകം 27:2
അപ്പോള്‍ അവന് ഞാന്‍ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.
ആദിപുസ്തകം 49:33
യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്‍ന്നശേഷം അവന് കാല് കട്ടിലിന്മേല് എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേര്‍ന്നു.
ഇയ്യോബ് 5:26
തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂര്‍ണ്ണവാര്‍ദ്ധക്യത്തില്‍ കല്ലറയില്‍ കടക്കും.
സഭാപ്രസംഗി 12:5-7
5
അന്നു അവര്‍ കയറ്റത്തെ പേടിക്കും; വഴിയില്‍ ഭീതികള്‍ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളന്‍ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യന് തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവര്‍ വീഥിയില്‍ ചുറ്റി സഞ്ചരിക്കും.
6
അന്നു വെള്ളിച്ചരടു അറ്റുപോകും; പൊന്‍ കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.
7
പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
his sons
ആദിപുസ്തകം 23:19
അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്പേലാനിലത്തിലെ ഗുഹയില്‍ അടക്കം ചെയ്തു.
ആദിപുസ്തകം 23:20
ഇങ്ങനെ ഹിത്യര്‍ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.
ആദിപുസ്തകം 25:9
അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയില് അവനെ അടക്കം ചെയ്തു.
ആദിപുസ്തകം 27:41
തന്റെ അപ്പന് യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചുഅപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോള്‍ ഞാന്‍ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തില്‍ പറഞ്ഞു.
ആദിപുസ്തകം 49:31
അവിടെ അവര്‍ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാന്‍ ലേയയെയും അടക്കി.