ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയില്‍നിന്നു നശിപ്പിക്കാതിരിപ്പാന്‍ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;
അവരുടെ ദേവപ്രതിമകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന്‍ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില്‍ ശാപവും വരും.
നിങ്ങളുടെ ഇടയില്‍ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങള്‍ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.
ആകയാല്‍ ഇപ്പോള്‍ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിന്‍ എന്നു അവന്‍ പറഞ്ഞു.
അപ്പോള്‍ അവള്‍നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കല്‍ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയില്‍ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമില്‍നിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാണ്‍കെ അവര്‍ക്കുംവേണ്ടി വന്‍ കാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവര്‍ത്തിച്ചുവല്ലോ.
എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളില്‍ ശമര്‍യ്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു.
ഞാന്‍ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാന്‍ അവരെ പോഷിപ്പിച്ച സമയത്തു അവര്‍ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളില്‍ കൂട്ടമായി ചെല്ലുകയും ചെയ്തു.
എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മില്‍ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഔഹരി?
16
ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും; ഞാന്‍ അവര്‍ക്കും ദൈവവും അവര്‍ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെനടുവില്‍ നിന്നു പുറപ്പെട്ടു വേര്‍പ്പെട്ടിരിപ്പിന്‍ എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ടു
17
നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വ്വശക്തനായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
ദമ്മേശെക്കിലെ നദികളായ അബാനയും പര്‍പ്പരും യിസ്രായേല്‍ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയില്‍ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവന്‍ ക്രോധത്തോടെ പോയി.
എന്നാല്‍ അവന്റെ ഭൃത്യന്മാര്‍ അടുത്തു വന്നു അവനോടുപിതാവേ, പ്രവാചകന്‍ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കില്‍ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍ കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാല്‍ എത്ര അധികം എന്നു പറഞ്ഞു.
എന്നാല്‍ വിരുന്നുനാളുകള്‍ വട്ടംതികയുമ്പോള്‍ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യകൂ ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.
വിട്ടു പോരുവിന്‍ ; വിട്ടുപോരുവിന്‍ ; അവിടെ നിന്നു പുറപ്പെട്ടുപോരുവിന്‍ ; അശുദ്ധമായതൊന്നും തൊടരുതു; അതിന്റെ നടുവില്‍ നിന്നു പുറപ്പെട്ടുപോരുവിന്‍ ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നേ നിര്‍മ്മലീകരിപ്പിന്‍
അവരോടുനിങ്ങള്‍ ഔരോരുത്തനും താന്താന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിന്‍ ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
യേശു അവനോടുകുളിച്ചിരിക്കുന്നവന്നു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യം ഇല്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍ ; നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികെച്ചുകൊള്‍ക.
നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.