వారి మందలు వారిఆస్తి వారి పశువు లన్నియు మనవగునుగదా; ఎట్లయినను మనము వారి మాటకు ఒప్పుకొందము, అప్పుడు వారు మనలో నివసించెదరనగా
സദൃശ്യവാക്യങ്ങൾ 1:12
പാതാളംപോലെ അവരെ ജീവനോടെയും കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ അവരെ സര്‍വ്വാംഗമായും വിഴുങ്ങിക്കളക.
സദൃശ്യവാക്യങ്ങൾ 1:13
നമുക്കു വലിയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.
സദൃശ്യവാക്യങ്ങൾ 23:4
ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.
സദൃശ്യവാക്യങ്ങൾ 23:5
നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകന്‍ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
സദൃശ്യവാക്യങ്ങൾ 28:20
വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണ്ണന്‍ ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.
യോഹന്നാൻ 2:16
അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഔര്‍ത്തു.
യോഹന്നാൻ 6:26
ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.
യോഹന്നാൻ 6:27
നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിലക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്‍ത്തിപ്പിന്‍ ; അതു മനുഷ്യ പുത്രന്‍ നിങ്ങള്‍ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:24-26
24
വെള്ളികൊണ്ടു അര്‍ത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുംന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കും വളരെ ലാഭം വരുത്തി വന്നു.
25
അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തിപുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ടു ആകുന്നു എന്നു നിങ്ങള്‍ക്കു ബോദ്ധ്യമല്ലോ.
26
എന്നാല്‍ ഈ പൌലൊസ് എന്നവന്‍ കയ്യാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയില്‍ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
1 തിമൊഥെയൊസ് 6:6-10
6
ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.
7
ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക.
8
ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപോകുവാന്‍ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
9
ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു.
10
നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.