నా ప్రభువైన
ആദിപുസ്തകം 32:5
എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാന്‍ ആളയക്കുന്നതു.
ആദിപുസ്തകം 32:18
നിന്റെ അടിയാന്‍ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
ആദിപുസ്തകം 4:7
നീ നന്മചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
ആദിപുസ്തകം 23:6
നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളില്‍വെച്ചു വിശേഷമായതില്‍ മരിച്ചവളെ അടക്കിക്കൊള്‍ക; മരിച്ചവളെ അടക്കുവാന്‍ ഞങ്ങളില്‍ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
ആദിപുസ്തകം 27:29
വംശങ്ങള്‍ നിന്നെ സേവിക്കട്ടെ; ജാതികള്‍ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാര്‍ക്കും നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാര്‍ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ ; നിന്നെ അനുഗ്രഹിക്കുന്നവന്‍ എല്ലാം അനുഗ്രഹിക്കപ്പെട്ടവന്‍ .
ആദിപുസ്തകം 27:37
യിസ്ഹാക്‍ ഏശാവിനോടുഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.
ആദിപുസ്തകം 33:8
ഞാന്‍ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവന്‍ ചോദിച്ചതിന്നുയജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവന്‍ പറഞ്ഞു.
പുറപ്പാട് 32:22
അതിന്നു അഹരോന്‍ പറഞ്ഞതുയജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
1 ശമൂവേൽ 26:17
അപ്പോള്‍ ശൌല്‍ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞുഎന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 6:3
ആകയാല്‍ മകനേ, ഇതു ചെയ്ക; നിന്നെത്തന്നേ വിടുവിക്ക; കൂട്ടുകാരന്റെ കയ്യില്‍ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
സദൃശ്യവാക്യങ്ങൾ 15:1
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
ലൂക്കോസ് 14:11
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
1 പത്രോസ് 3:6
അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന്‍ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല്‍ നിങ്ങള്‍ അവളുടെ മക്കള്‍ ആയിത്തീര്‍ന്നു.
servant
1 രാജാക്കന്മാർ 20:32
അങ്ങനെ അവര്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെന്നുഎന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെന്‍ -ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ അവന്‍ ജീവനോടെ ഇരിക്കുന്നുവോ? അവന്‍ എന്റെ സഹോദരന്‍ തന്നേ എന്നു പറഞ്ഞു.
സഭാപ്രസംഗി 10:4
അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.