നിന്റെ ബാല്യക്കാരോടു ചോദിച്ചാല്‍ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയതോന്നേണം; നല്ല നാളിലല്ലോ ഞങ്ങള്‍ വന്നിരിക്കുന്നതു; നിന്റെ കയ്യില്‍ വരുന്നതു അടിയങ്ങള്‍ക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിന്‍ .
അതാ, നിന്റെ അടിയാന്‍ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന്‍ എന്നു അവന്‍ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന്‍ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
അതിന്നു യാക്കോബ്അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കില്‍ എന്റെ സമ്മാനം എന്റെ കയ്യില്‍നിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാന്‍ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.