పదునాలు గేండ్లు
ആദിപുസ്തകം 31:38
ഈ ഇരുപതു സംവത്സരം ഞാന്‍ നിന്റെ അടുക്കല്‍ പാര്‍ത്തു; നിന്റെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാന്‍ തിന്നുകളഞ്ഞിട്ടുമില്ല.
ആദിപുസ്തകം 29:18-30
18
യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
19
അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു.
20
അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി.
21
അനന്തരം യാക്കോബ് ലാബാനോടുഎന്റെ സമയം തികഞ്ഞിരിക്കയാല്‍ ഞാന്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു.
22
അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
23
എന്നാല്‍ രാത്രിയില്‍ അവന്‍ തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന്‍ അവളുടെ അടുക്കല്‍ ചെന്നു.
24
ലാബാന്‍ തന്റെ മകള്‍ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
25
നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന്‍ ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
26
അതിന്നു ലാബാന്‍ മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല.
27
ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാല്‍ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല്‍ ചെയ്യുന്ന സേവേക്കു വേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
28
യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
29
തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു.
30
അവന്‍ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാള്‍ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കല്‍ സേവചെയ്തു.
ആദിപുസ്തകം 30:33-40
33
നാളെ ഒരിക്കല്‍ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാന്‍ വരുമ്പോള്‍ എന്റെ നീതി തെളിവായിരിക്കും; കോലാടുകളില്‍ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളില്‍ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.
34
അതിന്നു ലാബാന്‍ നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.
35
അന്നു തന്നേ അവന്‍ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെണ്‍കോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളില്‍ കറുത്തനിറമുള്ളതിനെ ഒക്കെയും വേര്‍തിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യില്‍ ഏല്പിച്ചു.
36
അവന്‍ തനിക്കും യാക്കോബിന്നും ഇടയില്‍ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിന്‍ കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
37
എന്നാല്‍ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞില്‍വൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയില്‍ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
38
ആടുകള്‍ കുടിപ്പാന്‍ വന്നപ്പോള്‍ അവന്‍ , താന്‍ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പില്‍ വെച്ചു; അവ വെള്ളം കുടിപ്പാന്‍ വന്നപ്പോള്‍ ചനയേറ്റു.
39
ആടുകള്‍ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
40
ആ ആട്ടിന്‍ കുട്ടികളെ യാക്കോബ് വേര്‍തിരിച്ചു ആടുകളെ ലാബാന്റെ ആടുകളില്‍ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിര്‍ത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേര്‍ക്കാതെ വേറെയാക്കി.
1 കൊരിന്ത്യർ 15:10
ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള്‍ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള്‍ വിശ്വസിച്ചുമിരിക്കുന്നു.
2 കൊരിന്ത്യർ 11:26
ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;