పగటి యెండకును రాత్రి మంచుకును నేను క్షీణించిపోతిని; నిద్ర నా కన్నులకు దూర మాయెను.
പുറപ്പാട് 2:19-22
19
ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു.
20
അവന്‍ തന്റെ പുത്രിമാരോടുഅവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.
21
മോശെക്കു അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്റെ മകള്‍ സിപ്പോറയെ കൊടുത്തു.
22
അവള്‍ ഒരു മകനെ പ്രസവിച്ചുഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു.
പുറപ്പാട് 3:1
മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന്‍ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.
സങ്കീർത്തനങ്ങൾ 78:70
അവന്‍ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍ തൊഴുത്തുകളില്‍നിന്നു അവനെ വരുത്തി.
സങ്കീർത്തനങ്ങൾ 78:71
തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്‍നിന്നു കൊണ്ടുവന്നു.
ഹോശേയ 12:12
യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.
ലൂക്കോസ് 2:8
അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു.
യോഹന്നാൻ 21:15-17
15
അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവന്‍ അവനോടു പറഞ്ഞു.
16
രണ്ടാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍ ഉവ്വു കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവന്‍ അവനോടു പറഞ്ഞു.
17
മൂന്നാമതും അവനോടുയോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചുകര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടുഎന്റെ ആടുകളെ മേയ്ക്ക.
എബ്രായർ 13:7
നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഔര്‍ത്തുകൊള്‍വിന്‍ ; അവരുടെ ജീവാവസാനം ഔര്‍ത്തു അവരുടെ വിശ്വാസം അനുകരിപ്പിന്‍ .
1 പത്രോസ് 5:2-4
2
നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിന്‍ കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍ . നിര്‍ബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മന:പൂര്‍വ്വമായും ദുരാഗ്രഹത്തോടെയല്ല,
3
ഉന്മേഷത്തോടെയും ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിന്‍ കൂട്ടത്തിന്നു മാതൃകകളായിത്തീര്‍ന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിന്‍ .
4
എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.