కటాక్షము
ആദിപുസ്തകം 18:3
യജമാനനേ, എന്നോടു കൃപയുണ്ടെങ്കില്‍ അടിയനെ കടന്നുപോകരുതേ.
ആദിപുസ്തകം 33:15
എന്റെ ആളുകളില്‍ ചിലരെ ഞാന്‍ നിന്റെ അടുക്കല്‍ നിര്‍ത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നുഎന്തിന്നു? യജമാനന്റെ കൃപയുണ്ടായാല്‍ മതി എന്നു അവന്‍ പറഞ്ഞു.
ആദിപുസ്തകം 34:11
ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടുംനിങ്ങള്‍ക്കുഎന്നോടു കൃപ തോന്നിയാല്‍ നിങ്ങള്‍ പറയുന്നതു ഞാന്‍ തരാം.
ആദിപുസ്തകം 39:3-5
3
യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനന്‍ കണ്ടു.
4
അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവന്‍ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചു.
5
അവന്‍ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതല്‍ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
ആദിപുസ്തകം 39:21-5
ആദിപുസ്തകം 47:25
അതിന്നു അവര്‍നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാല്‍ മതി; ഞങ്ങള്‍ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.
പുറപ്പാട് 3:21
ഞാന്‍ മിസ്രയീമ്യര്‍ക്കും ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
സംഖ്യാപുസ്തകം 11:11
അപ്പോള്‍ മോശെ യഹോവയോടു പറഞ്ഞതുനീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സര്‍വ്വജനത്തിന്റെയും ഭാരം എന്റെമേല്‍ വെച്ചതെന്തു?
സംഖ്യാപുസ്തകം 11:15
ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാന്‍ കാണരുതേ.
രൂത്ത് 2:13
അതിന്നു അവള്‍യജമാനനേ, ഞാന്‍ നിന്റെ ദാസിമാരില്‍ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാന്‍ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.
1 ശമൂവേൽ 16:22
ആകയാല്‍ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ആളയച്ചുദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവന്‍ എന്റെ അടുക്കല്‍ താമസിക്കട്ടെ എന്നു പറയിച്ചു.
1 രാജാക്കന്മാർ 11:19
ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവന്‍ തന്റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.
നെഹെമ്യാവു 1:11
കര്‍ത്താവേ, നിന്റെ ചെവി അടിയന്റെ പ്രാര്‍ത്ഥനെക്കും നിന്റെ നാമത്തെ ഭയപ്പെടുവാന്‍ താല്പര്യപ്പെടുന്ന നിന്റെ ദാസന്മാരുടെ പ്രാര്‍ത്ഥനെക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്നു അടിയന്നു കാര്യം സാധിപ്പിച്ചു ഈ മനുഷ്യന്റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിന്നു പാനപാത്രവാഹകനായിരുന്നു.
നെഹെമ്യാവു 2:5
രാജാവിനോടുരാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പില്‍ ദയ ലഭിച്ചു എങ്കില്‍ അടിയനെ യെഹൂദയില്‍ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണര്‍ത്തിച്ചു.
ദാനീയേൽ 1:9
ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പില്‍ ദയയും കരുണയും ലഭിപ്പാന്‍ ഇടവരുത്തി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 7:10
എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന്‍ അവനെ മിസ്രയീമിന്നും തന്റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
యెహోవా
ആദിപുസ്തകം 30:30
ഞാന്‍ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോള്‍ അതു അത്യന്തം വര്‍ദ്ധിച്ചിരിക്കുന്നു; ഞാന്‍ കാല്‍ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാന്‍ എപ്പോള്‍ കരുതും എന്നും പറഞ്ഞു.
ആദിപുസ്തകം 12:3
നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
ആദിപുസ്തകം 26:24
അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായിഞാന്‍ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാന്‍ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
ആദിപുസ്തകം 39:2-5
2
യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ കൃതാര്‍ത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടില്‍ പാര്‍ത്തു.
3
യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനന്‍ കണ്ടു.
4
അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവന്‍ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചു.
5
അവന്‍ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതല്‍ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
ആദിപുസ്തകം 39:21-23
21
എന്നാല്‍ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി.
22
കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യില്‍ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവന്‍ വിചാരകനായിരുന്നു.
23
യഹോവ അവനോടുകൂടെ ഇരുന്നു അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
സങ്കീർത്തനങ്ങൾ 1:3
അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.
യെശയ്യാവ് 6:13
അതില്‍ ഒരു ദശാംശം എങ്കിലും ശേഷിച്ചാല്‍ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാല്‍ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.
യെശയ്യാവ് 61:9
ജാതികളുടെ ഇടയില്‍ അവരുടെ സന്‍ തതിയെയും വംശങ്ങളുടെ മദ്ധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവര്‍‍ ഒക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്‍ തി എന്നും അറിയും
യെശയ്യാവ് 65:8
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുന്‍ തിരിക്കുലയില്‍ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതില്‍ ഉണ്ടു എന്നു പറയുന്നതുപോലെ ഞാന്‍ എന്റെ ദാസന്മാര്‍‍നിമിത്തം പ്രവര്‍‍ത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല