ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവന്‍ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന്‍ ഭയപ്പെട്ടു മുഖം മൂടി.
സംഭവിച്ചതു കാണ്മാന്‍ അവര്‍ പുറപ്പെട്ടു യേശുവിന്റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.
അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍നിന്നു നീ ഔടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.
2
അപ്പോള്‍ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടുംനിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍ .
3
നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാര്‍ത്ഥന കേള്‍ക്കയും ഞാന്‍ പോയ വഴിയില്‍ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാന്‍ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.
4
അങ്ങനെ അവര്‍ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കല്‍ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിന്‍ കീഴില്‍ കുഴിച്ചിട്ടു.
5
പിന്നെ അവര്‍ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേല്‍ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടര്‍ന്നില്ല.
6
യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാന്‍ ദേശത്തിലെ ലൂസ് എന്ന ബേഥേലില്‍ എത്തി.
7
അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പില്‍നിന്നു ഔടിപ്പോകുമ്പോള്‍ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ഏല്‍-ബേഥേല്‍ എന്നു പേര്‍ വിളിച്ചു.
8
റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിന്‍ കീഴില്‍ അടക്കി; അതിന്നു അല്ലോന്‍ -ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു.
9
യാക്കോബ് പദ്ദന്‍ -അരാമില്‍നിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.
10
ദൈവം അവനോടുനിന്റെ പേര്‍ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേല്‍ എന്നു പേരിട്ടു.
11
ദൈവം പിന്നെയും അവനോടുഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നില്‍ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും.
12
ഞാന്‍ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.
13
അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.
താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.