and I
പുറപ്പാട് 3:5
അപ്പോള്‍ അവന്‍ ഇങ്ങോട്ടു അടുക്കരുതു; നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
പുറപ്പാട് 15:11
യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?
യോശുവ 5:15
യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടുനിന്റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.
1 ശമൂവേൽ 3:4-7
4
യഹോവ ശമൂവേലിനെ വിളിച്ചുഅടിയന്‍ എന്നു അവന്‍ വിളികേട്ടു ഏലിയുടെ അടുക്കല്‍ ഔടിച്ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.
5
ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു; അവന്‍ പോയി കിടന്നു.
6
യഹോവ പിന്നെയുംശമൂവേലേ എന്നു വിളിച്ചു. ശമൂവേല്‍ എഴന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന്‍ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു.
7
ശമൂവേല്‍ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.
ഇയ്യോബ് 9:11
അവന്‍ എന്റെ അരികെ കൂടി കടക്കുന്നു; ഞാന്‍ അവനെ കാണുന്നില്ല; അവന്‍ കടന്നുപോകുന്നു; ഞാന്‍ അവനെ അറിയുന്നതുമില്ല.
ഇയ്യോബ് 33:14
ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.
സങ്കീർത്തനങ്ങൾ 68:35
ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു നീ ഭയങ്കരനായ്‍വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; സാരസരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
യെശയ്യാവ് 8:13
സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍ ; അവന്‍ തന്നേ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.