తన్నుతాను ఓదార్చుకొనుచున్నాడు
ആദിപുസ്തകം 37:18-20
18
അവര്‍ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവന്‍ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു
19
അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍ , നാം അവനെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളക;
20
ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
ആദിപുസ്തകം 42:21
ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര്‍ തമ്മില്‍ പറഞ്ഞു.
ആദിപുസ്തകം 42:22
അതിന്നു രൂബേന്‍ ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
1 ശമൂവേൽ 30:5
യിസ്രെയേല്‍ക്കാരത്തി അഹീനോവം, കര്‍മ്മേല്‍ക്കാരന്‍ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവര്‍ പിടിച്ചു കൊണ്ടുപോയിരുന്നു.
ഇയ്യോബ് 20:12-14
12
ദുഷ്ടത അവന്റെ വായില്‍ മധുരിച്ചാലും അവന്‍ അതു നാവിന്‍ കീഴെ മറെച്ചുവെച്ചാലും
13
അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും
14
അവന്റെ ആഹാരം അവന്റെ കുടലില്‍ പരിണമിച്ചു അവന്റെ ഉള്ളില്‍ സര്‍പ്പവിഷമായിത്തീരും.
സങ്കീർത്തനങ്ങൾ 64:5
ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.
സദൃശ്യവാക്യങ്ങൾ 2:14
ദോഷപ്രവൃത്തിയില്‍ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളില്‍ ആനന്ദിക്കയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 4:16
അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കും ഉറക്കം വരികയില്ല.
സദൃശ്യവാക്യങ്ങൾ 4:17
ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്റെ വീഞ്ഞു അവന്‍ പാനം ചെയ്യുന്നു.