అతడునీ సహోదరుడు కపటోపాయ ముతో వచ్చి నీకు రావలసిన దీవెన తీసికొనిపోయెను.
ആദിപുസ്തകം 27:19-23
19
യാക്കോബ് അപ്പനോടുഞാന്‍ നിന്റെ ആദ്യജാതന്‍ ഏശാവു; എന്നോടു കല്പിച്ചതു ഞാന്‍ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
20
യിസ്ഹാക്‍ തന്റെ മകനോടുമകനേ, നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കും വരുത്തിത്തന്നു എന്നു അവന്‍ പറഞ്ഞു.
21
യിസ്ഹാക്‍ യാക്കോബിനോടുമകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാന്‍ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.
22
യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവന്‍ അവനെ തപ്പിനോക്കിശബ്ദം യാക്കോബിന്റെ ശബ്ദം; കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നേ എന്നു പറഞ്ഞു.
23
അവന്റെ കൈകള്‍ സഹോദരനായ ഏശാവിന്റെ കൈകള്‍ പോലെ രോമമുള്ളവയാകകൊണ്ടു അവന്‍ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
2 രാജാക്കന്മാർ 10:19
ആകയാല്‍ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കല്‍ വരുത്തുവിന്‍ ; ഒരുത്തനും വരാതിരിക്കരുതു; ഞാന്‍ ബാലിന്നു ഒരു മഹായാഗം കഴിപ്പാന്‍ പോകുന്നു; വരാത്തവര്‍ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാല്‍ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
ഇയ്യോബ് 13:7
നിങ്ങള്‍ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ?
മലാഖി 2:10
നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?
റോമർ 3:7
ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാല്‍ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
റോമർ 3:8
നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
2 കൊരിന്ത്യർ 4:7
എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.
1 തെസ്സലൊനീക്യർ 4:6
ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുതു; ഞങ്ങള്‍ നിങ്ങളോടു മുമ്പെ പറഞ്ഞതുപോലെ ഈ വകെക്കു ഒക്കെയും പ്രതികാരം ചെയ്യുന്നവന്‍ കര്‍ത്താവല്ലോ.