ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി, മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിന്നരികെ ഇരുന്നു.
ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.
2
അപ്പോള്‍ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.
3
ഞാന്‍ അന്യദേശത്തു പരദേശിയായി എന്നു അവന്‍ പറഞ്ഞതു കൊണ്ടു അവരില്‍ ഒരുത്തന്നു ഗേര്‍ഷോം എന്നു പേര്‍.
4
എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കല്‍ നിന്നു രക്ഷിച്ചു എന്നു അവന്‍ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെര്‍ എന്നു പേര്‍.
മോവാബ് മിദ്യാന്യമൂപ്പന്മാരോടുകാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക്‍ ആയിരുന്നു.
നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.
യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.
4
അവര്‍ അവര്‍ക്കും വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.
5
അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും.
6
ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
7
യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോള്‍
8
യഹോവ ഒരു പ്രവാചകനെ യിസ്രായേല്‍മക്കളുടെ അടുക്കല്‍ അയച്ചു; അവന്‍ അവരോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിങ്ങളെ കൊണ്ടുവന്നു;