ధ్యానింప
യോശുവ 1:8
ഈ ന്യായപ്രാമണപുസ്തകത്തിലുള്ളതു നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുതു; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും.
സങ്കീർത്തനങ്ങൾ 1:2
യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ .
സങ്കീർത്തനങ്ങൾ 77:11
ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാന്‍ ഔര്‍ക്കും.
സങ്കീർത്തനങ്ങൾ 77:12
ഞാന്‍ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.
സങ്കീർത്തനങ്ങൾ 104:34
എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ യഹോവയില്‍ സന്തോഷിക്കും.
സങ്കീർത്തനങ്ങൾ 119:15
ഞാന്‍ സര്‍വ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയില്‍ ആനന്ദിക്കുന്നു.
സങ്കീർത്തനങ്ങൾ 139:17
ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു;
സങ്കീർത്തനങ്ങൾ 139:18
ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
സങ്കീർത്തനങ്ങൾ 143:5
ആകയാല്‍ എന്റെ മനം എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ സ്തംഭിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 143:6
ഞാന്‍ പണ്ടത്തെ നാളുകളെ ഔര്‍ക്കുംന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.