of
ആദിപുസ്തകം 24:48
ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാന്‍ എന്നെ നേര്‍വ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനന്‍ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
ആദിപുസ്തകം 24:55
അതിന്നു അവളുടെ സഹോദരനും അമ്മയുംബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാര്‍ത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
ആദിപുസ്തകം 24:67
യിസ്ഹാക്‍ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തില്‍ കൊണ്ടു പോയി. അവന്‍ റിബെക്കയെ പരിഗ്രഹിച്ചു അവള്‍ അവന്നു ഭാര്യയായിത്തീര്‍ന്നു; അവന്നു അവളില്‍ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.
ആദിപുസ്തകം 31:33
അങ്ങനെ ലാബാന്‍ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവന്‍ ലേയയുടെ കൂടാരത്തില്‍ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തില്‍ ചെന്നു.