Blessed
ആദിപുസ്തകം 24:12
എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ.
ആദിപുസ്തകം 9:26
ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ ; കനാന്‍ അവരുടെ ദാസനാകും.
ആദിപുസ്തകം 14:20
സൊദോംരാജാവു അബ്രാമിനോടുആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊള്‍ക എന്നുപറഞ്ഞു.
പുറപ്പാട് 18:10
യിത്രോ പറഞ്ഞതെന്തെന്നാല്‍നിങ്ങളെ മിസ്രയീമ്യരുടെ കയ്യില്‍നിന്നും ഫറവോന്റെ കയ്യില്‍നിന്നും രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴില്‍നിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.
രൂത്ത് 4:14
എന്നാറെ സ്ത്രീകള്‍ നൊവൊമിയോടുഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്റെ പേര്‍ യിസ്രായേലില്‍ വിശ്രുതമായിരിക്കട്ടെ.
1 ശമൂവേൽ 25:32
ദാവീദ് അബീഗയിലിനോടു പറഞ്ഞതുഎന്നെ എതിരേല്പാന്‍ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേക്കു സ്തോത്രം.
1 ശമൂവേൽ 25:39
നാബാല്‍ മരിച്ചു എന്നു ദാവീദ് കേട്ടപ്പോള്‍എന്നെ നിന്ദിച്ച നിന്ദെക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്റെ ദാസനെ തിന്മചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവേക്കു സ്തോത്രം. നാബാലിന്റെ ദുഷ്ടത യഹോവ അവന്റെ തലയില്‍ തന്നേ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായിപരിഗ്രഹിക്കേണ്ടതിന്നു അവളോടു സംസാരിപ്പാന്‍ ആളയച്ചു.
2 ശമൂവേൽ 18:28
അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുയജമാനനായ രാജാവിന്റെ നേരെ കൈ ഔങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 29:10-13
10
പിന്നെ ദാവീദ് സര്‍വ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാല്‍ഞങ്ങളുടെ പിതാവായ യിസ്രായേലിന്‍ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .
11
യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.
12
ധനവും ബഹുമാനവും നിങ്കല്‍ നിന്നു വരുന്നു; നീ സര്‍വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യില്‍ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.
13
ആകയാല്‍ ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
സങ്കീർത്തനങ്ങൾ 68:19
നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
സങ്കീർത്തനങ്ങൾ 72:18
താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 72:19
അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
ലൂക്കോസ് 1:68
“യിസ്രായേലിന്റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും
എഫെസ്യർ 1:3
നാം തന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനില്‍ തിരഞ്ഞെടുക്കയും
1 തിമൊഥെയൊസ് 1:17
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേന്‍ .
of his
ആദിപുസ്തകം 32:10
അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നതു; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 98:3
അവന്‍ യിസ്രായേല്‍ഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഔര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
സങ്കീർത്തനങ്ങൾ 100:5
യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
മീഖാ 7:20
പുരാതനകാലംമുതല്‍ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്റെ വിശ്വസ്തത നീ യാക്കോബിനോടും നിന്റെ ദയ അബ്രാഹാമിനോടും കാണിക്കും.
യോഹന്നാൻ 1:17
ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
యెహోవా
ആദിപുസ്തകം 24:48
ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാന്‍ എന്നെ നേര്‍വ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനന്‍ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
സദൃശ്യവാക്യങ്ങൾ 3:6
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന്‍ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ 4:11-13
11
ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.
12
നടക്കുമ്പോള്‍ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള്‍ നീ ഇടറുകയുമില്ല.
13
പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍ക, അതു നിന്റെ ജീവനല്ലോ.
സദൃശ്യവാക്യങ്ങൾ 8:20
എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
నా
ആദിപുസ്തകം 24:4
എന്റെ ദേശത്തും എന്റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
ആദിപുസ്തകം 13:8
അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
പുറപ്പാട് 2:11
ആ കാലത്തു മോശെ മുതിര്‍ന്നശേഷം അവന്‍ തന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരില്‍ ഒരു എബ്രായനെ ഒരു മിസ്രയീമ്യന്‍ അടിക്കുന്നതു കണ്ടു.
പുറപ്പാട് 2:13
പിറ്റേ ദിവസവും അവന്‍ ചെന്നപ്പോള്‍ രണ്ടു എബ്രായ പുരുഷന്മാര്‍ തമ്മില്‍ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടുനിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.