നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളില്‍വെച്ചു വിശേഷമായതില്‍ മരിച്ചവളെ അടക്കിക്കൊള്‍ക; മരിച്ചവളെ അടക്കുവാന്‍ ഞങ്ങളില്‍ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കല്‍ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21
യജമാനനായ രാജാവു അടിയന്റെ അടുക്കല്‍ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാന്‍ തന്നേ എന്നു പറഞ്ഞു.
22
അരവ്നാ ദാവീദിനോടുയജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
23
രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നില്‍ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
24
രാജാവു അരവ്നയോടുഅങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവേക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കല്‍ വെള്ളിക്കു വാങ്ങി.
ദാവീദ് ഒര്‍ന്നാനോടുഈ കളത്തിന്റെ സ്ഥലത്തു ഞാന്‍ യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.
23
അതിന്നു ഒര്‍ന്നാന്‍ ദാവീദിനോടുഅതു എടുത്തുകൊള്‍ക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന്‍ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാന്‍ തരുന്നു എന്നു പറഞ്ഞു.
24
ദാവീദ് രാജാവു ഒര്‍ന്നാനോടുഅങ്ങനെ അല്ല; ഞാന്‍ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാന്‍ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
ആരെങ്കിലും ഒരുത്തനെ കൊന്നാല്‍ കുലപാതകന്‍ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാല്‍ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
എന്നാല്‍ ബോവസ് പട്ടണവാതില്‍ക്കല്‍ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന്‍ കടന്നുപോകുന്നതു കണ്ടുഎടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവന്‍ ചെന്നു അവിടെ ഇരുന്നു.
നിനക്കു വീണ്ടെടുപ്പാന്‍ മനസ്സുണ്ടെങ്കില്‍ വീണ്ടെടുക്ക; വീണ്ടെടുപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാന്‍ ആരും ഇല്ല.
അവര്‍ എന്നോടു പിഴെച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്തു എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.
9
ഞാന്‍ അവര്‍ക്കും ചെയ്യുന്ന എല്ലാ നന്മയെയും കുറിച്ചു കേള്‍ക്കുന്ന സകലഭൂജാതികളുടെയും മുമ്പാകെ അതു എനിക്കു ആനന്ദനാമവും പ്രശംസയും മഹത്വവും ആയിരിക്കും; ഞാന്‍ അതിന്നു വരുത്തുന്ന എല്ലാനന്മയും നിമിത്തവും സര്‍വ്വ സമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറെക്കും.
10
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും
11
ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവുംസൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന്‍ , യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തില്‍ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും; ഞാന്‍ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
12
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാര്‍ക്കും ഇനിയും മേച്ചല്‍പുറം ഉണ്ടാകും;