Let
ആദിപുസ്തകം 44:34
ബാലന്‍ കൂടെ ഇല്ലാതെ ഞാന്‍ എങ്ങനെ അപ്പന്റെ അടുക്കല്‍ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാന്‍ കാണേണ്ടിവരുമല്ലോ.
1 രാജാക്കന്മാർ 3:26
ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടുഅയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്‍വിന്‍ എന്നു പറഞ്ഞു. മറ്റേവളോഎനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്‍ക്കട്ടെ എന്നു പറഞ്ഞു.
എസ്ഥേർ 8:6
എന്റെ ജനത്തിന്നു വരുന്ന അനര്‍ത്ഥം ഞാന്‍ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാന്‍ എങ്ങനെ കണ്ടു സഹിക്കും.
യെശയ്യാവ് 49:15
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.
സെഖര്യാവ് 12:10
ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.
ലൂക്കോസ് 15:20
അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
యెలుగెత్తి
ആദിപുസ്തകം 27:38
ഏശാവ് പിതാവിനോടുനിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.
ആദിപുസ്തകം 29:11
യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
ന്യായാധിപന്മാർ 2:4
യഹോവയുടെ ദൂതന്‍ ഈ വചനം എല്ലായിസ്രായേല്‍മക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തില്‍ കരഞ്ഞു.
രൂത്ത് 1:9
നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്‍ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തില്‍ കരഞ്ഞു.
1 ശമൂവേൽ 24:16
ദാവീദ് ശൌലിനോടു ഈ വാക്കുകള്‍ സംസാരിച്ചു തീര്‍ന്നശേഷം ശൌല്‍എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.
1 ശമൂവേൽ 30:4
അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.