പിന്നെഅവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍ മിശ്പാത്തില്‍വന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍ -താമാരില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരെയും കൂടെ തോല്പിച്ചു.
ഞങ്ങള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശില്‍ എത്തിയിരിക്കുന്നു.
പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബില്‍നിന്നു പുറപ്പെട്ടശേഷം നിങ്ങള്‍ കണ്ടഭയങ്കരമായ മഹാമരുഭൂമിയില്‍കൂടി നാം അമോര്‍യ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബര്‍ന്നേയയില്‍ എത്തി.
അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ യിസ്ഹാക്‍ ഗെരാരില്‍ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കല്‍ പോയി.
അപ്പോള്‍ ഗെരാര്‍ദേശത്തിലെ ഇടയന്മാര്‍ഈ വെള്ളം ഞങ്ങള്‍ക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവര്‍ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവന്‍ ആ കിണറ്റിനു ഏശെക്‍ എന്നു പേര്‍ വിളിച്ചു.
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്‍വരേ പിന്തുടര്‍ന്നു; കൂശ്യര്‍ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര്‍ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവര്‍ വളരെ കവര്‍ച്ചയും എടുത്തുകൊണ്ടു പോന്നു.
അവര്‍ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല്‍ നിന്നു ഒരു ഭീതി അവയുടെമേല്‍ വീണിരുന്നു; അവര്‍ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില്‍ കൊള്ള വളരെ ഉണ്ടായിരുന്നു.