ఆయన మూడేండ్ల పెయ్యను మూడేండ్ల మేకను మూడేండ్ల పొట్టేలును ఒక తెల్ల గువ్వను ఒక పావురపు పిల్లను నా యొద్దకు తెమ్మని అతనితో చెప్పెను.
ആദിപുസ്തകം 22:13
അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
ലേവ്യപുസ്തകം 1:3
അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 1:10
ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 1:14
യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയില്‍ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില്‍ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍ കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 3:1
ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ കന്നുകാലികളില്‍ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 3:6
യഹോവേക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കില്‍ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 9:2
അഹരോനോടു പറഞ്ഞതു എന്തെന്നാല്‍നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയില്‍ അര്‍പ്പിക്കേണം.
ലേവ്യപുസ്തകം 9:4
സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്‍ത്ത ഭോജനയാഗത്തെയും എടുപ്പിന്‍ ; യഹോവ ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷനാകും.
ലേവ്യപുസ്തകം 12:8
ആട്ടിന്‍ കുട്ടിക്കു അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറു പ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ ഔന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതന്‍ അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അവള്‍ ശുദ്ധയാകും.
ലേവ്യപുസ്തകം 14:22
എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരേണം.
ലേവ്യപുസ്തകം 14:30
പ്രാവിന്‍ കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തം കഴിക്കേണം.
സങ്കീർത്തനങ്ങൾ 50:5
യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കല്‍ കൂട്ടുവിന്‍ .
യെശയ്യാവ് 15:5
എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാര്‍ സോവാരിലേക്കും എഗ്ളത്ത് ശെളീശീയയിലേക്കും ഔടിപ്പോകുന്നു ലൂഹീത്തിലേക്കുള്ള കയറ്റത്തില്‍ കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയില്‍ അവര്‍ നാശത്തിന്റെ നിലവിളി കൂട്ടുന്നു.
ലൂക്കോസ് 2:24
അവനെ കര്‍ത്താവിന്നു അര്‍പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.