ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.
അക്കാലത്തു ഞാന്‍ യോശുവയോടു ആജ്ഞാപിച്ചതുനിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കു, മാഖീരിന്റെ മക്കളില്‍ പാതിപ്പേര്‍ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.
അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാര്‍ പണ്ടു അവിടെ പാര്‍ത്തിരുന്നു; അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു പറയുന്നു.
21
അവര്‍ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചു; ഇങ്ങനെ അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാര്‍ത്തു.
22
അവന്‍ സേയീരില്‍ പാര്‍ക്കുംന്ന ഏശാവിന്റെ മക്കള്‍ക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവന്‍ ഹോര്‍യ്യരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചിട്ടു അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാര്‍ക്കുംന്നു.
23
കഫ്തോരില്‍നിന്നു വന്ന കഫ്തോര്‍യ്യരും ഗസ്സാവരെയുള്ള ഊരുകളില്‍ പാര്‍ത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാര്‍ത്തു -
അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.
അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മല്‍ക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളില്‍ പാര്‍ക്കുംന്നതെന്തു?