వారు కలిసి నివసించుటకు ఆ ప్రదేశము చాలక పోయెను; ఎందు కనగా వారి ఆస్తి వారు కలిసి నివ సించలేనంత విస్తారమైయుండెను
ആദിപുസ്തകം 36:6
എന്നാല്‍ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാന്‍ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.
ആദിപുസ്തകം 36:7
അവര്‍ക്കും ഒന്നിച്ചു പാര്‍പ്പാന്‍ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകള്‍ ഹേതുവായി അവര്‍ പരദേശികളായി പാര്‍ത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു.
സഭാപ്രസംഗി 5:10
ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.
സഭാപ്രസംഗി 5:11
വസ്തുവക പെരുകുമ്പോള്‍ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണു കൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
ലൂക്കോസ് 12:17
അപ്പോള്‍ അവന്‍ ഞാന്‍ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാന്‍ സ്ഥലം പോരാ എന്നു ഉള്ളില്‍ വിചാരിച്ചു.
ലൂക്കോസ് 12:18
പിന്നെ അവന്‍ പറഞ്ഞതുഞാന്‍ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവേക്കും.
1 തിമൊഥെയൊസ് 6:9
ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു.