Malayalam

സദൃശ്യവാക്യങ്ങൾ അധ്യായം 9
ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു.
അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
അവള്‍ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളില്‍നിന്നു വിളിച്ചു പറയിക്കുന്നതു
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നതു;
വരുവിന്‍ , എന്റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍ !
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍ ! വിവേകത്തിന്റെ മാര്‍ഗ്ഗത്തില്‍ നടന്നുകൊള്‍വിന്‍ .
പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവന്നു കറ പറ്റുന്നു.
പരിഹാസി നിന്നെ പകെക്കാതിരിക്കേണ്ടതിന്നു അവനെ ശാസിക്കരുതു; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.
ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വര്‍ദ്ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.
ഞാന്‍ മുഖാന്തരം നിന്റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സു ഉണ്ടാകും.
നീ ജ്ഞാനിയാകുന്നുവെങ്കില്‍ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.
ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നേ, ഒന്നും അറിയുന്നതുമില്ല.
തങ്ങളുടെ പാതയില്‍ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു
അവള്‍ പട്ടണത്തിലെ മേടകളില്‍ തന്റെ വീട്ടുവാതില്‍ക്കല്‍ ഒരു പീഠത്തിന്മേല്‍ ഇരിക്കുന്നു.
അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നതു;
മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.
എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്റെ ആഴത്തില്‍ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.