Malayalam

പുറപ്പാട് അധ്യായം 37
ബെസലേല്‍ പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊന്‍ വളയം വാര്‍പ്പിച്ചു.
അവന്‍ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ ചെലുത്തി.
അവന്‍ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
അവന്‍ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതില്‍ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.
കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
അവന്‍ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
ചുറ്റും അതിന്നു നാലു വിരല്‍ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വകൂ ഉണ്ടാക്കി.
അതിന്നു നാലു പൊന്‍ വളയം വാര്‍ത്തു നാലു കാലിന്റെയും ഔരോ പാര്‍ശ്വത്തില്‍ തറെച്ചു.
മേശ ചുമക്കേണ്ടതിന്നു തണ്ടുകള്‍ ചെലുത്തുവാന്‍ വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരുന്നു.
മേശചുമക്കേണ്ടതിന്നുള്ള തണ്ടുകള്‍ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാന്‍ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
അവന്‍ തങ്കംകൊണ്ടു നിലവിളകൂ ഉണ്ടാക്കി; വിളകൂ അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍നിന്നു തന്നേ ആയിരുന്നു.
നിലവിളക്കിന്റെ ഒരു വശത്തു നിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാര്‍ശ്വങ്ങളില്‍നിന്നു പുറപ്പെട്ടു.
ഒരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കില്‍നിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.
വിളകൂ തണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.
അതില്‍ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതില്‍നിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.
മുട്ടുകളും ശാഖകളും അതില്‍നിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.
അവന്‍ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കം കൊണ്ടു ഉണ്ടാക്കി.
ഒരു താലന്തു തങ്കംകൊണ്ടു അവന്‍ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
അവന്‍ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകള്‍ അതില്‍ നിന്നു തന്നേ ആയിരുന്നു.
അവന്‍ അതും അതിന്റെ മേല്പലകളയും ചുറ്റും അതിന്റെ പാര്‍ശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ വക്കിന്നു കീഴെ രണ്ടു പാര്‍ശ്വത്തിലുള്ള ഔരോ കോണിങ്കലും ഔരോ പൊന്‍ വളയം ഉണ്ടാക്കി.
ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
അവന്‍ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിര്‍മ്മല ധൂപവര്‍ഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.